സ്കൂൾ ചരിത്രത്തിലൂടെ

തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി.സ്കൂള്‍ പേരൂര്‍.1962 ല്‍ സുപ്രസിദ്ധ നാടകാചാര്യന്‍ ശ്രീ മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് u.p ക്ലാസ്സുകള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.1964ല്‍ L.P ക്ലാസ്സുകള്‍ കൂടി അനുവദിച്ചു.എന്നാല്‍ 2001 ആയപ്പോഴേക്കും 1 മുതല്‍ 7 വരെയുള്ള L.P,U.P ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക്‌ കൂടി ഇവിടെ അംഗീകാരം ലഭിച്ചു.കൂടാതെ Play School,LKG,UKG(English Medium Only)ക്ലാസ്സുകളും ഇവിടെ നടന്ന്‍ വരുന്നു.2009ലെ ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള അവസരം ഈ സ്കൂളിന്‌ ലഭിച്ചു.പത്തോളം സവിശേഷമായ പഠനം നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം നേടാനും 2011-2012 ല്‍ രാജസ്ഥാനിലെ ജൈപൂരില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാനും ഈ സ്കൂളിന്‌ അവസരം ലഭിച്ചു.വിവിധ മേളകളില്‍ കാലങ്ങളായി സബ്ജില്ല-ജില്ല തലങ്ങളില്‍ മികവു പുലര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് പേരൂര്‍ എം.എം.യു.പി.എസ്‌...

കവിതകള്‍


Date :25/1/2016                          Name:Adithyan Std:2B

പുഴയുടെ സ്വന്തം കടത്തുകാരന്‍

എന്‍ ബാല്യകാലം മുതല്‍ക്കു തന്നെ ഞാന്‍
നിത്യേനെ കാണുന്ന കടത്തുകാരന്‍
അനുദിനം പട്ടിണിയകറ്റുവാനായി
പുഴയിലെ വള്ളം തുഴയുന്നയാള്‍.

കൂട്ടരുമൊത്തു ഞാന്‍ ചെന്നിടുമ്പോള്‍
വള്ളം തുഴഞ്ഞു കൊണ്ടടുത്തെത്തി
വീടിന്റെ പൂമുഖം ചൂണ്ടിക്കാട്ടി
യാത്ര പറയുന്നകടത്തുകാരന്‍

ദുഃഖങ്ങള്‍ ഏറെ പറയുവാനായി.
പുഴയോട് സൗഹൃദം പങ്കിടുന്നു
വിയര്‍പ്പിന്റെ കണമായ ഓരോരോ തുള്ളിയും
അധ്വാന മന്ത്രത്താല്‍ മറന്നിടുന്നു.

പുഴയുടെ സ്വന്തം കടത്തുകാരനായി
നിത്യവും വള്ളത്തിലേറിടുമ്പോള്‍
ഇക്കരെ കുന്നിലെ താഴ്വരകള്‍
ഒരുമിച്ചൊരുങ്ങുന്നു വിരുന്നേകാന്‍

പുഴയുടെ മാത്രം കാവലാളായി
Name:Praveena Jayaprakash Std:7E
രാവും പകലും തുഴഞ്ഞിടുമ്പോള്‍
നോവുകള്‍ക്കെല്ലാം ആനന്ദമേകി
പുതുതായി സ്വപ്നങ്ങള്‍ മെനഞ്ഞിടുന്നു.

Date :19/1/2014

വയലും കിളികളും

പച്ചപ്പിൻ പീലിയെ നെറുകയിലുയര്‍ത്തി
അമ്മാനമാടിയ വയലായിരുന്നു നീ
കിളികളും പുഴകളും ഒരുപോലെയറിഞ്ഞ
ചാരുതയാര്‍ന്നൊരു എന്‍ പ്രിയ വയല്‍

ആരോ എപ്പൊഴോ മണ്ണിലേയ്ക്കാഴ്ത്തിയ
നിന്നുടെ മുഖപടം എത്ര മനോഹരം
കതിരാര്‍ന്ന വയലിൽ കതിർകൊത്തിയെത്തുന്ന
ചെറുകിളി പോലുമിന്നോര്‍മയല്ലേ

ഒരു നല്ല ജീവനു നീ പിടയുമ്പോൾ
നിന്നുടെ ദുഃഖങ്ങൾ ആരറിഞ്ഞു
നല്ലൊരു സ്വപ്നത്തില്‍ കണ്ടുമറന്നൊരു
ചെറുപാടം പോലെ നീ മാറിയല്ലോ

കിളികളും കൂട്ടവും ഒരുമിച്ചുലാത്തുമ്പോൾ
കാറ്റിന്റെ കൈകളിൽ മെല്ലെ നീ ചായുമ്പോൾ
ആരും കൊതിയ്ക്കുന്ന ഹരിതകവര്‍ണ്ണം
പകുത്തു തരുമോ നീ ഒരുവട്ടം കൂടി

കിളിയുടെ നൊമ്പര മാത്രയിലിന്ന്
നീ മാത്രം മെല്ലെയണഞ്ഞിടുമ്പോൾ
ഓരോ മനസ്സിലും നിന്റെ ആ രൂപം
ഒരു മയില്‍പ്പീലി പോൽ വർണ്ണാഭമാകുന്നു.

പറയൂ കിളികളേ പറഞ്ഞിടൂ നിങ്ങടെ
മധുരമാം ഓർമകൾ പൂവിട്ടതെങ്ങനെ
വയലിന്റെ മാറിൽ നീന്തിത്തുടിക്കുന്ന
മത്സ്യമേ നിന്നോട് വിടപറഞ്ഞതാര്

സായാഹ്ന സന്ധ്യയിൽ സൂര്യന്റെ നിഴൽമങ്ങി
നിലാവിൻ വെളിച്ചത്തെ എതിരേറ്റിടുമ്പോൾ
പിറ്റേന്നു സൂര്യനെ കണികണ്ടുണരുവാൻ
ഭാഗ്യമില്ലാത്തവള്‍ നീ മാത്രമല്ലോ

സുന്ദരമാകുന്ന നിൻ മൃദുമേനിയും
ചിലുചിലേയൊഴുകുന്ന തോടുമെല്ലാം
Name:Praveena Jayaprakash Std:7E
ഇന്നെന്റെ മുന്നിലെ മഴത്തുള്ളിപോൽ
ആകാംക്ഷാഭരിതമായി പെയ്തൊഴിഞ്ഞു. 

Date :19/1/2014

 

സ്ത്രീ എന്ന രൂപം

സൂര്യൻ കിഴക്കുതിച്ചുയരുന്ന പോലെ
ഉജ്ജ്വല ദീപമായി വാനിലേയ്ക്കുയരാൻ,
നിർവാഹമില്ലാത്തൊരു സ്ത്രീ രൂപമായി
കേഴുന്നു ഞാൻ ഈ ജാലകപ്പഴുതിലൂടെ.

സ്ത്രീയെന്ന വാക്കിൻ ഉടമയായിപ്പോയതിൽ,
അഭിമാനം പൂണ്ടുകൊണ്ടു ഞാനിരിക്കെ,
എപ്പോഴോ എവിടുന്നോ കേട്ടു ഞാൻ ആ,
നൊമ്പരപ്പൂവിൻ നിലവിളി മാത്രം.

എന്തു തെറ്റു നാം ചെയ്തിരുന്നു,
സ്ത്രീയുടെ രൂപത്തിൽ ജനിച്ചതാണോ
നാളെ നാം നമ്മുടെ പ്രതീക്ഷയിലേയ്ക്കെത്തുവാൻ,
വര്‍ണ്ണച്ചിറകുകൾ നമുക്കേകുമോ.

പിടയുന്നു ഞങ്ങൾ ഒരു നല്ല ജീവനായി,
ജ്വലിക്കുന്നു ഞങ്ങൾ തീനാളമായി,
എന്നാലും ഞങ്ങളെ ക്ഷണിച്ചുകൂടെ,
നാളെ തൻ സ്ത്രീയുടെ പ്രതീകമായി.

എന്തിനു നാം ജനിച്ചു ഈ മണ്ണിൽ,
ഭൂമി പിളര്‍ന്നു അടിയിലേയ്ക്കടിയാനോ,
മരിക്കില്ല ഒരിക്കലും കരയില്ല ഒരിക്കലും,
അത്രയും സ്വപ്നങ്ങൾ നമുക്കുണ്ട് .

സ്ത്രീരൂപമായി ഞാൻ പിറന്നതുകൊണ്ട് ,
സ്ത്രീയുടെ അവതാരരൂപമായി ഞാനിന്ന് ,
ലോകത്തിൻ മുഖപടം താഴുകിയുണര്‍ന്നും,
സ്ത്രീയെന്ന വാക്കു ഞാൻ നിലനിർത്തും.

കരയാനായി കണ്ണിൽ കണ്ണുനീരുണ്ട് ,
ചിരിക്കാനായി ആനന്ദമേറെയുണ്ട് ,
എന്നാൽ ജീവിതമെന്തെന്നു മനസ്സിലാക്കി,
ജീവിക്കാൻ സ്വതന്ത്ര്യം മാത്രമില്ല .

ഒരു മെഴുകുതിരിപോൽ ഉരുകി അണയുന്ന,
Name:Praveena Jayaprakash Std:7E
ചെരുതിരി വെളിച്ചമായി നാമിന്നിങ്ങനെ,
എന്തിനു നിൽക്കണം എന്തിനു വളരണം, 
ലോകത്തിൻ കുടക്കീഴിൽ താഴ്ന്നിറങ്ങാനായി.

Date :19/1/2014

 

എന്റെ ഗാന്ധി

ഇന്ത്യയെന്ന നാടിനായി
ജീവന്‍ വെടിഞ്ഞൊരു പുണ്യാത്മാവേ
നിന്‍ തിരു മുന്നിലിതാ ഞങ്ങടെ
ഒരു ചെണ്ടു പനിനീര്‍ പൂക്കള്‍.

നേര്‍വഴി കാണാതെ ഇരുളില്‍ മറയുന്ന
ഓരോ ജീവനും നീയൊരു വഴികാട്ടിയായി
ദു:ഖങ്ങള്‍ ഓംകാരം പാടുന്ന ജീവന്റെ
മുന്നിലെ ഒരു ചെറുനാളമായ്

ഹിംസയെ തെല്ലും എതിര്‍ത്തുകൊണ്ടും
അഹിംസയെ എന്നും പൂജിച്ചുകൊണ്ടും
സത്യത്തിന്‍ നേര്‍വഴി അറിഞ്ഞുകൊണ്ടും
നമ്മുടെ പുണ്യാത്മാവായി നീയിന്നുമാറി.

ആവേശം കൊള്ളും ജനഹൃദയത്തില്‍
ഒരേയൊരു സത്യം ഉയര്‍ത്തിക്കാട്ടി
സ്വാതന്ത്ര്യം തന്നെ ജീവിതമാക്കി
സ്വാതന്ത്ര്യത്തിന്‍ വെളിച്ചം നീ പകുത്തു തന്നു.

ജീവിതം തന്നെ സ്വാതന്ത്ര്യത്തിലാഴ്ത്തി
സ്വാതന്ത്ര്യമെന്ന മൂന്നക്ഷരത്തിനായി
ലോകത്തെതന്നെ കൈപിടിച്ചുയര്‍ത്തിയ
നീയാണ് പുണ്യമേ മഹാത്മാവ്.

സ്വാതന്ത്ര്യ പുലരിക്കായ് തുടിക്കും ഹൃദയത്തില്‍
ഒരു തുള്ളി രക്തം വീഴ്ത്തിക്കൊണ്ട്
ചോരകൊണ്ടെഴുതി വന്ദേമാതരം
വാക്കുകൊണ്ടെഴുതി സ്വാതന്ത്ര്യം.

ഓരോ ദിനങ്ങളും നിന്നുടെ ഓര്‍മ്മയില്‍
Name:Praveena Jayaprakash Std:7E
ഇന്നുമെന്‍ മനസ്സില്‍ ഉണര്‍ന്നിടുന്നു.
ഒരു പൂ വിരിയുന്നതുപോലെ തന്നെ
മധുരമാം ഓര്‍മ്മകള്‍ പൂവിടുന്നു.

Date :1/12/2013

 

പ്രകൃതീ.....നീയെത്ര സുന്ദരി

എത്ര മനോഹരമെന്‍ പ്രകൃതി,
പച്ച വിരിച്ചൊരു പൊന്‍ പ്രകൃതി
എത്ര സുന്ദരമെന്‍ പ്രകൃതി,
ഹരിതം നിറയും പൊന്‍ പ്രകൃതി.
കാറ്റിൽ ഉലയും പൂവളളികളും,
വയലേലയിലെ മുക്കുററിയും
ഇവയെല്ലാം നിറഞ്ഞൊരെന്‍ പ്രകൃതി,
എത്ര എത്ര മനോഹരം
കുയിലുകള്‍ പാടും സംഗീതവും,
വണ്ടുകള്‍ തന്‍ പാട്ടുകളും
തങ്ങി നില്‍ക്കുമെന്‍ പ്രകൃതി,
എത്ര നയനാനന്ദകരം.
മയിലുകള്‍ തന്‍ നൃത്തച്ചുവടുകളും,
പറവകള്‍ തന്‍ നാദസ്വരവും
പുഷ്പങ്ങള്‍ തന്‍ സൗരഭ്യവും,
നിറഞ്ഞു നില്‍ക്കുമെന്‍ പ്രകൃതി
ഇളം കാറ്റിന്‍ കുളിരും,
Name:Anjali.A.R Std:6D
നെല്‍ക്കതിരുകള്‍ തന്‍ പൊന്‍നിറവും
പൂക്കള്‍ തന്‍ ഭംഗിയും,
ഉള്ളൊരീ പ്രകൃതി എത്ര മനോഹരം.                                    

Date :09/10/2012

 

ഓണം

ഓണം വരവായി
പെന്നോണം വരവായി
നല്ലൊരു പൊന്നിന്‍ ചിങ്ങം വരവായി
ഓണപ്പൂക്കള്‍ ചിരിച്ചുനിന്നു
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓണപ്പൂക്കള്‍ പറിച്ചുകൊണ്ട്
അത്തമിടാനായി ഞാനെത്തി
ചക്കരമാവിന്‍ കൊമ്പത്ത്
നല്ലൊരു ഊഞ്ഞാല്‍ ഞാൻ കെട്ടി
ഓണക്കളികള്‍ കളിക്കേണ്ടേ
ഊഞ്ഞാലാടി രസിക്കേണ്ടേ
വീട്ടാരെല്ലാം സദ്യയൊരുക്കി
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓണം വരവായി
പൊന്നോണം വരവായി
നല്ലൊരു പൊന്നിന്‍ ചിങ്ങം വരവായി. 
 Name:Devika.B
Std:6E

 

കാഴ്ചയില്ലാത്തവരുടെ കാഴ്ച

നന്‍മ കാണുവാന്‍ കണ്ണുകള്‍ വേണം
കാഴ്ചയില്ലാത്തൊരെന്‍ ജീവിതം
വെറുത്ത് വേറിട്ടു നില്‍ക്കവേ
പറന്നു മാനത്തു നിന്നൊരു
മാലാഖ വന്നു എന്‍ മനസ്സിന്റെ
വാതില്‍ പതുക്കെ തുറന്നു
ആയിരം ദീപങ്ങള്‍ ഒന്നിച്ചു കത്തിച്ചു‌
ആശങ്കതന്‍ കുരിരുള്‍ മായ്ച്ചു
മയങ്ങിക്കിടക്കുമെന്‍ സ്വപ്നവികാരം
മന്ദം വിരലുകള്‍ തൊട്ടുണര്‍ത്തി
പൊട്ടിത്തകര്‍ന്നൊരെന്‍ മാനസവീണ
ഒട്ടിച്ചുചേര്‍ത്തു ഞാന്‍ ശ്രുതിമീട്ടി
ആരാണു നീ മാലാഖയോ.................
ഞാനൊന്നു കാണട്ടെയെന്‍ കണ്‍ കുളിര്‍ക്കെ.
Name:Anaswara.J.S
Std:7E

 

My Nature

How beautiful is our nature
So many birds and animals
So many Trees and plants
Wow! It's very lovely
So many beautiful seens
And many funny things
The flowers blooms at night
How sweet smell was it
The big ball hot sun
And our small White moon
The green paddy fields like green carpet
And so many ponds and lakes
Oh! how beautiful my nature you!
So many hills and small creatures.
So many Amaizing things!
Nature Nature my good nature.
So many blue seas,
And the cotton like white clouds,
And the blue Sky,
It's very beautiful!
So many forest
Name:Devabala.R Std:6D
And so many lovely things
I love my nature.
How beautiful is our Nature!
Date :1/12/2013

 

 

Rain

Rain oh! My sweet rain
Come and play with me
We love to dance with you
We are Wait for you dear
Rain my lovely rain
We love to play with you
We are so love you
Rain my dear rain
You will come with rain
We love sweet rain
Name:Niranjana.M.S
Std:4C


Unsets Dreams

Shiny dreams sweety dreams....
The Night is the symbol of dreams.
If I see a cute times....
That is the gift of the God.....


My Heart is My Mom and Pappa,
Dreams gifted me to see their in cute moment!
Trees have dreams,Honey bees have dreams.....
God Thanks to see my died Grandma in dreams....
That times my heart will be broked!....
Jingling dreams....
loving dreams.....
You are so sweet...
So many cute and so many sad give dreams
Butterflies loved flowers.....
squirrel loved mangoes.......
I loved Dreams...........
I also loves my dreams
But the dreams are only dream forever
Name:Mariyam Shafeek
Std:7D

യുദ്ധം

ചിതറുന്നു,ജീവരക്തം ഭൂമിയില്‍
അവസാനതുള്ളിയും വീഴും വരെ
പൊരുതുന്നു വീറോടെ പോരാളികള്‍
ചക്രവ്യുഹങ്ങളും,പായും കുന്തങ്ങളും
ഇടിമിന്നല്‍ ചിതറുന്ന ദിവ്യാസ്ത്രങ്ങളും
വാള്‍ത്തലകള്‍ ആഞ്ഞു പതിക്കന്നു കണ്ഠ്ത്തില്‍
ചിതറുന്നു മനുഷ്യന്റെ ജീവരക്തം
ചീറുന്ന പോരോടെ പോരാടി നില്‍ക്കിന്‍
അവസാന തുള്ളിവരെ വീറോടെ നില്‍ക്കിന്‍‌
യുദ്ധം! മനുഷ്യയുദ്ധം! ക്രൂരനാം യുദ്ധം!
ജീവിതമൊടുക്കുന്ന യുദ്ധം!
പോരിന്നിറങ്ങാന്‍,വീറോടെ നില്‍ക്കാന്‍
എത്തുന്നിതാ പോരാളികള്‍‌‌
വാളുകള്‍ കൂട്ടിമുട്ടുന്നു,മിന്നല്‍ ചിലമ്പൊലി ചിതറുന്നു
ഹാ! ക്രൂരനാം യുദ്ധം! കാലനാം യുദ്ധം!
Name:Muhammed Yaseen.S.R
Std:7B

No comments:

Post a Comment

dont copy anthing